Thursday, October 6, 2011

ഒരു സൗഹൃദത്തിന്റെ ഓര്‍മക്കായ്‌

                                                     
ഓരോപൂവിതളിലും ഓരോ മഞ്ഞു തുള്ളിയിലും 
നമ്മുടെ സൗഹൃദം     ഉണ്ടായിരിക്കാം..

രാത്രി മഴയുടെ സംഗീതത്തിലും ദല മര്മ്മരങ്ങളിലും 
നമ്മുടെ കളിചിരികള്‍ പ്രതിധ്വനിക്കുനുണ്ടാകാം 

പ്ലാവില പാത്രങ്ങളിലും ആ മണല്ക്കോട്ടകളിലും
നമ്മുടെ ഇണക്കങ്ങളും പിണക്കങ്ങളും ഇന്നുമുണ്ടാകാം ..

നീല വാനിലെ മഴവില്ലിലും ഈ വെന്ന്നിലാവിലും
നമ്മുടെ സ്വപ്നങ്ങളാകാം..

നിശീഥിനിയുടെ മൌനത്തിലും..രാപ്പാടിയുടെ സ്വര മാധുരിയിലും
നമ്മുടെ ദുഖങ്ങളാകാം..

പതിയെ വീശുന്ന കുളിര്‍ കാറ്റില്‍ നാം 
പറയാതെ മറന്നു വച്ച വാക്കുകളാകാം..

കൊഴിയുന്ന പൂക്കളിലും..പൊഴിയുന്ന ഇലകളിലും 
നാമൊത്തു ചെലവിട്ടൊരാ നല്ല നാളുകള്‍ തന്‍ ഓര്‍മ്മകള്‍ ആകാം 
മറക്കാനാകാത്ത ഒരായിരം  ഓര്‍മ്മകള്‍ ആകാം.....

3 comments:

  1. kulirulla vaakkukal...sukhamulla varikal... nannayittund :)

    ReplyDelete
  2. Good...
    ....Jeevidathinte thuruthil ottappett pokumbol.....
    Manas vallade Dukhabarathal vyasana bharathal vishamikkumbol.....
    Enth cheyyanamennariyade pakach pokunnu......

    Ee samayam pazhaya souhruthangal undayirunnenkil enn ashich pokunnu....

    ReplyDelete