Wednesday, December 12, 2012

കാത്തിരിപ്പ്‌


 അന്ന്
പകല്‍ എരിഞ്ഞടങ്ങി
പെയ്തു തോര്‍ന്ന സന്ധ്യാംബരത്തിന്റെ താഴെ
നിശാ ശലഭങ്ങള്‍ എത്തിതുടങ്ങിയിരിക്കുന്നു ..
രണ്ടായി പിരിയുന്ന ഈ വഴിയ്ക്കരികില്‍
നീയും ഞാനും ..
ഹൃദയം മൊഴിയുന്ന യാത്രാമൊഴികളില്‍
എന്നും രക്തം പൊടിഞ്ഞിരുന്നോ ?
ഒരു വരി പോലും കുറിക്കാത്ത കവിത
ആത്മാവില്‍ നെരിപ്പോട് തീര്‍ക്കും പോലെ..
നമുക്കിടയില്‍ പ്രണയമുണ്ടായിരുന്നോ ??
നിന്റെ ചോദ്യത്തിനുത്തരം ഞാന്‍
നിറഞ്ഞ മിഴികളിലും എന്റെ മൌനത്തിനുമിടയില്‍
കുറിച്ച് വച്ചു ..

വഴിവിളക്കിന്റെ അരണ്ട വെളിച്ചത്തില്‍
നീയത് കാണാതെ നടന്നകലെ
നിലത്തു വീണു പോയ എന്റെ പൂപ്പാത്രത്തില്‍
നിന്നും ആയുസ്സറ്റ സ്വപ്‌നങ്ങള്‍
ഒരു പറ്റം ഈയാംപാറ്റകളായി പറന്നുയര്‍ന്നു

ഇന്ന്
  ഒടുവിലത്തെ ഒലിവു മരത്തില്‍ നിന്നും
ജന്മാന്തരങ്ങള്‍ ഇലകളായി പൊഴിയേ
നിന്റെ നിശ്വാസം പേറി വന്ന
കാറ്റ് എനിക്ക് സമ്മാനിച്ചത്‌
കാത്തിരുപ്പിന്റെ സുഗന്ധം

Friday, August 3, 2012

സഹയാത്രികര്‍





എവിടെ നിന്നോ വന്നു  എങ്ങോട്ടോ  പോകേണ്ടവര്‍
വഴിയരികില്‍ യാദ്രിശ്ചികമീ കണ്ടുമുട്ടല്‍ ..
നീ നീട്ടിയ സൌഹൃദതിന്‍ കരങ്ങളില്‍ ,പിന്നെടെപ്പോഴോ
എന്റെ കരങ്ങള്‍ ചേര്‍ത്ത് ഞാന്‍ നടന്നു ..
                                                             
നമുക്ക് പിന്നില്‍ കൊഴിഞ്ഞു വീണുപോയി
വര്‍ണ്ണാഭമാം പുലരികള്‍ ,നിശബ്ദ നിശീധിനികള്‍ ..
ഇടയ്കെപ്പോഴോ പരിഭവം പറഞ്ഞെതി
ഇല ചാര്‍ത്തിലൂഞ്ഞലാടി മഴത്തുള്ളികള്‍ ..

ഇടനാഴിയില്‍ വച്ചൊരിക്കല്‍ നീ പറഞ്ഞു
ഓര്‍മകളുടെ ഭാണ്ടകെട്ടുകള്‍ ഉപേക്ഷിച്ചുപോകം
സ്വപ്നങ്ങുളുടെ ഭാരം അകറ്റാം അവയെ ഒരു പിടി
അപ്പൂപ്പന്‍ താടികളായി ഈ കാറ്റില്‍ പറതാം

ഓരോ പൂവിലും സ്നേഹമെന്നെഴുതം
പിന്നതില്‍ കനിവിന്റെ മധുഗാനം ഒളിച്ചു വയ്ക്കാം
നീളെ നന്മ തന്‍ വഴിവിളക്കുകള്‍ തിരിതെളിയിക്കാം
മിഴിനീരില്‍ അമ്മ തന്‍ താരാട്ടിന്‍ ഈണം കൊരുക്കാം

ഒരിക്കല്‍ വിരുന്നു പോകാം ഇതിഹാസതിനും അപ്പുറം
ജന്മാന്തര സൌഹൃദം പൂത്തൊരാ ചെമ്പക ചോട്ടില്‍
ഇവിടെ ഞാനും നീയും മരിച്ചു വീഴേ
നമുക്ക് ബാക്കിയാവാം ..

സംഗമവും വേര്‍പാടും നിശ്ചയം ഇല്ലെങ്കിലുമീ
സൌഹൃദം മായാതത് ആവട്ടെ എന്നെന്നും
ഒരു കുഞ്ഞിന്‍ പുഞ്ചിരിയില്‍ വിടരും  കവിതയില്‍
നശ്വരതയില്‍ അനശ്വരതയെ തേടാം നമുക്കിനി ...

Wednesday, June 27, 2012

മൌനം

സുഹൃത്തേ ,നമുക്കിടയിലെ
ഈ മൌനം ആരുടേതാണ് ??
എന്റെയോ  നിന്റെയോ ?

നാള്‍ക്കുനാള്‍ അത് ഘനീഭവിക്കുന്നു
രാക്ഷസരൂപം  പൂണ്ട് ഭയപ്പെടുത്തുന്നു
പിന്നെ സങ്കടപുതപിനുള്ളില്‍
വിതുമ്പി മയങ്ങുന്നു

ഈ മൌന സമുദ്രത്തിന്നഗാധമാം
മണല്‍ തിട്ടയിലായിരം ഓര്‍മ്മചിപ്പികള്‍
കണ്ചിമ്മിയടയ്ക്കുന്നു
കാലം ഒരു മഴത്തുള്ളിയായ്
വീണൊരു പവിഴ മുത്തായതില്‍
പുനര്‍ജ്ജനിക്കുന്നു !

നിന്നെ ചൊടിപ്പിക്കുന്ന
എന്റെ കണ്ണുകളെ ഈറനാക്കുന്ന
ഈ മൌനത്തെ ഞാന്‍ ഒരു
ചെപ്പിനുള്ളില്‍ താഴിടട്ടെ !

പക്ഷെ അപ്പോഴേക്കും നമുക്കതാ
 വാക്കുകള്‍ മറന്നു പോയിരിക്കുന്നു !!

Tuesday, June 26, 2012

പക്ഷി ,നീ പറക്കുക...



പക്ഷി ,നീ പറക്കുക...
ബന്ധങ്ങളുടെ കെട്ടുകള്‍ നിനക്കിന്നില്ല ..


നഷ്ടങ്ങളുടെ , ഇച്ചാഭംഗങ്ങളുടെ 
മൂടല്‍ മഞ്ഞിനെ നിന്‍റെ
കരുത്താര്‍ന്ന ചിറകുകളാല്‍
വകഞ്ഞു  മാറ്റി
സ്വപ്നങ്ങളുടെ നീലാകശതെക്ക് നീ 
ചിറകടിച്ചുയരുക ..




ദൂരെ ചക്രവാളത്തിന്റെ നെറുകയിലെ 
സ്നേഹസിന്ദൂരം ഒരു പിടി 
കൊന്ന പൂക്കളായി 
മണ്ണില്‍ ചൊരിയുക 

Sunday, April 1, 2012

സഞ്ചാരി




യാത്രയേറെ ഇഷ്ടമെനിക്കെന്നും      ,ദൂരമെത്രയോ
ജീവിതപാതയില്‍ തനിചെങ്കിലും
വര്‍ണക്കടലാസുകളാല്‍ പൊതിഞ്ഞു കൂട്ടിനായ്
എണ്ണമറ്റ സ്ഫടിക കിനാവുകള്‍ ..

സ്നേഹജ്വാലകള്‍ മങ്ങും വഴി വിളക്കുകള്‍
നീളുമീ സ്വപനാടനങ്ങളില്‍
ഓര്‍മ്മകള്‍ തന്‍ താളുകള്‍ മറിച്ചും
ജന്മാന്തര സൗഹൃദങ്ങള്‍ തിരഞ്ഞും
ഞെട്ടറ്റു വീഴും പൂവിതള്‍ പൈതലിനെ  നോക്കി കരഞ്ഞും
ഈ കാടും പുഴയും സമേളിക്കുമീ
ജീവന്റെ സ്നേഹാലയത്തില്‍ , ഈ ഭൂമിയില്‍
മര്‍ത്ത്യനെന്തിനിത്ര സ്വാര്‍ഥത എന്നോര്‍ത്തും
തകര്‍ന്നു    വീഴും കിനാവിന്‍  ചില്ലുകഷ്ണം
കരങ്ങളില്‍  രക്തം  വാര്‍കെ  നടുങ്ങിയും
ഒരു നിമിഷാര്‍ദ്രതിന്‍   കണിക ജീവനില്‍  പിടയും
ചിറകൊച്ച  കാതോര്‍തിരുന്നും    
ഒടുവില്‍     ഒരു സങ്കീര്‍ത്തനം പോല്‍
 പശ്ചിമ  ചക്രവാളത്തിലെ  അരുണിമ  പോല്‍
മായുവാന്‍ കൊതിച്ച  സഞ്ചാരി ഞാന്‍               

Friday, January 13, 2012

പുലരി
















പൂനിലാവൊളി ചിന്നി മറഞ്ഞുപോയി ;
പൂര്ന്നെന്ദു രാവിന്‍ തിരശീല വീണു
ഇരുള്‍ വീഴും ഇടവഴി പാതകള്‍ തെളിഞ്ഞു
ഇടയന്‍റെ  കുറു കുഴല്‍ പാട്ട്  കേള്‍ക്കെ

കുന്നിന്‍ ചെരുവില്‍ വര്‍ണ്ണങ്ങള്‍ തൂവി
കുട്ടി സൂര്യന്‍ ഒളിഞ്ഞു നോക്കി
കാറ്റിന്‍ കൈകള്‍ താരാട്ടും ചെന്താമര
കാട്ടു പൊയ്കയാം മഞ്ചലില്‍ നിന്നുണര്‍ന്നു

വല്ലികൈകള്‍ പുണരും വൃക്ഷങ്ങള്‍ ,സൂര്യനെ
വന്ദിക്കുവാന്‍ കൈകൂപ്പി  നിന്നു
മഞ്ഞിന്‍ കണങ്ങള്‍ പൊഴിച്ചു ഇലകള്‍
മങ്കമാര്‍ കൂന്തല്‍ ഉതിര്‍ക്കും പോലെ ..


പൂമൊട്ടുകള്‍ വിരിയാന്‍ ഒരുങ്ങി നിന്നു
പൂമണം കാറ്റില്‍ നിറഞ്ഞിടുന്നു
പൂവുകള്‍ പുഞ്ചിരി പൊഴിച്ചിടുന്നു
പുതിയ പ്രഭാതത്തെ വരവേറ്റിടുന്നു


നീല വാനം നാണിച്ചു നിന്നു ..തന്‍
നീര്‍മിഴികളില്‍ മഷി എഴുതാന്‍
വെള്ള മേഘ കുതിരകളാല്‍ ചലിക്കും
വെള്ളിതേരോരുങ്ങി വന്നു

  വിണ്‍ ആകെ സ്വര്‍ണ്ണ വര്‍ണ്ണമായി
വന്നു ചേര്‍ന്നുവല്ലോ പൊന്‍ സൂര്യന്‍
മണ്ണിനു മരീചി മാലകളാല്‍ ആദിത്യന്‍
മനോഹരമായി താലി ചാര്‍ത്തി

മറയുകയായ് ഇരുള്‍ മണ്ണിലും വിണ്ണിലും
മനസ്സിന്‍ ഇരുളും മറയട്ടെ ഈ പുലരിയില്‍
വിരിയട്ടെ നന്മ തന്‍ പുലരികള്‍ എക്കാലവും
വിശ്വസ്നേഹം നിറയട്ടെ പാരില്‍ !!!