Friday, December 23, 2011

ഓര്‍മയ്യിലൊരു വളകിലുക്കം

പുലര്‍കാല സൂര്യന്റെ പൊന്കിരണം പോല്‍ 
പുഞ്ചിരി പൊഴിചിടുമെന്‍ കൂട്ടുകാരി ..
എനിക്കേറ്റം പ്രിയങ്കരിയാമാവള്‍
എത്രയെത്ര വര്‍ഷങ്ങളിലെന്‍ സഹയാത്രിക ..


സഖീ നിന്‍ സാന്ത്വന സ്പര്‍ശത്താല്‍ അശ്രുക്കള്‍ 
നീല വാനിന്‍ നീലിമയില്‍ ഒളിക്കും -ഒരു 
നീഹാര ബിന്ദുവിന്‍ നയിര്‍മല്ല്യമായ് അരികില്‍ 
നീ നില്‍ക്കെ ..അറിയുന്നു ഞാനാ സ്നേഹ സുഗന്ധം 


സന്ധ്യാ രശ്മികള്‍ നിന്‍ കവിളില്‍ 
കുങ്കുമം ചാര്‍ത്തും സായന്തനങ്ങളില്‍ 
കൂടണയും പറവകളെ നോക്കി 
കയ്കോര്‍ത്തു  നാം നടന്നൊരാ വീഥികള്‍ ..


ഇന്നുമെന്‍ ബാല്യ സ്മരണകളില്‍ 
പുഞ്ചിരി തൂകി നില്‍പ്പൂ 
ഇന്നലകള്‍ തന്‍ മധുരമാം ഓര്‍മ്മകള്‍ 
ആ കുപ്പിവളകള്‍ തന്‍ പൊട്ടിച്ചിരികള്‍..


നാം നട്ടൊരു തൈമുല്ലയും 
നാം പണിതോരാ കൊച്ചു കളിവീടും 
തുലാവര്‍ഷ ചാലുകളില്‍ എവിടേയ്ക്കോ  
നാമൊരുമിച്ചു ഒഴുക്കിയോരാ കടലാസ് തോണികളും..


മരതക വയലുകല്‍ക്കിടയിലൂടെ കൊറ്റികളെപ്പോല്‍        
പാറാന്‍     കൊതിച്ചതും     ,നിശ തന്‍ നെറുകയിലെ 
നക്ഷത്ര       കുഞ്ഞിനെ കയ്കളില്‍ ഏന്താന്‍ കൊതിച്ചതും 
ഞാനിന്നും ഓര്‍മ്മ വെപ്പൂ


കേണും വിതുമ്പിയും ..ഒരു വേള
പുഞ്ചിരി പൊഴിച്ചും പൊട്ടിച്ചിരിച്ചും..
കാലത്തിന്‍ പ്രവാഹമറിയാതെ  
നാളുകളെത്ര കൊഴിഞ്ഞു പോയി ..


ഇന്നുമാ കുപ്പിവളകളില്‍ ഒളിച്ചിരിപ്പൂ 
നമ്മള്‍ തന്‍ ഇണക്കങ്ങള്‍..പിണക്കങ്ങള്‍..
ആ പോക്കുവെയില്‍ വീണ നാട്ടു വഴികളില്‍ 
ആ മുത്തശ്ശി മാവിലെ കളിയൂഞ്ഞാലില്‍


തീരം തേടും പുഴയുടെ ഓളങ്ങളില്‍ 
ഇടവപ്പാതിയില്‍ കുത്ര്ന്നൊരീ    മണ്ണില്‍ 
വീണ്ടുമെന്‍ ഓര്‍മ്മകള്‍ ഇതളണിയുന്നു  
സന്ധ്യാ ദീപങ്ങള്‍ തെളിയും പോലെ 


രാത്രി മഴയുടെ നിശബ്ദമാം തേങ്ങലില്‍
ഒരു ശിശിര കാല വൃക്ഷച്ചുവട്ടിലെ ദലമര്‍മ്മരങ്ങളില്‍  
ഇന്നും ഞാന്‍ കേള്‍പ്പൂ ആ വളകിലുക്കം 
നഷ്ട ബാല്യത്തിന്‍ തരിവളകിലുക്കം !!!