പക്ഷി ,നീ പറക്കുക...
പക്ഷി ,നീ പറക്കുക...
ബന്ധങ്ങളുടെ കെട്ടുകള്‍ നിനക്കിന്നില്ല ..
നഷ്ടങ്ങളുടെ , ഇച്ചാഭംഗങ്ങളുടെ
മൂടല്‍ മഞ്ഞിനെ നിന്‍റെ
കരുത്താര്‍ന്ന ചിറകുകളാല്‍
വകഞ്ഞു മാറ്റി
സ്വപ്നങ്ങളുടെ നീലാകശതെക്ക് നീ
ചിറകടിച്ചുയരുക ..
ദൂരെ ചക്രവാളത്തിന്റെ നെറുകയിലെ
സ്നേഹസിന്ദൂരം ഒരു പിടി
കൊന്ന പൂക്കളായി
മണ്ണില്‍ ചൊരിയുക
No comments:
Post a Comment