സുഹൃത്തേ ,നമുക്കിടയിലെ
ഈ മൌനം ആരുടേതാണ് ??
എന്റെയോ നിന്റെയോ ?
നാള്‍ക്കുനാള്‍ അത് ഘനീഭവിക്കുന്നു
രാക്ഷസരൂപം പൂണ്ട് ഭയപ്പെടുത്തുന്നു
പിന്നെ സങ്കടപുതപിനുള്ളില്
വിതുമ്പി മയങ്ങുന്നു
ഈ മൌന സമുദ്രത്തിന്നഗാധമാം
മണല്‍ തിട്ടയിലായിരം ഓര്മ്മചിപ്പികള്
കണ്ചിമ്മിയടയ്ക്കുന്നു
കാലം ഒരു മഴത്തുള്ളിയായ്
വീണൊരു പവിഴ മുത്തായതില്
പുനര്‍ജ്ജനിക്കുന്നു !
നിന്നെ ചൊടിപ്പിക്കുന്ന
എന്റെ കണ്ണുകളെ ഈറനാക്കുന്ന
ഈ മൌനത്തെ ഞാന്‍ ഒരു
ചെപ്പിനുള്ളില്‍ താഴിടട്ടെ !
പക്ഷെ അപ്പോഴേക്കും നമുക്കതാ
വാക്കുകള്‍ മറന്നു പോയിരിക്കുന്നു !!
ഈ മൌനം ആരുടേതാണ് ??
എന്റെയോ നിന്റെയോ ?
നാള്‍ക്കുനാള്‍ അത് ഘനീഭവിക്കുന്നു
രാക്ഷസരൂപം പൂണ്ട് ഭയപ്പെടുത്തുന്നു
പിന്നെ സങ്കടപുതപിനുള്ളില്
വിതുമ്പി മയങ്ങുന്നു

മണല്‍ തിട്ടയിലായിരം ഓര്മ്മചിപ്പികള്
കണ്ചിമ്മിയടയ്ക്കുന്നു
കാലം ഒരു മഴത്തുള്ളിയായ്
വീണൊരു പവിഴ മുത്തായതില്
പുനര്‍ജ്ജനിക്കുന്നു !
നിന്നെ ചൊടിപ്പിക്കുന്ന
എന്റെ കണ്ണുകളെ ഈറനാക്കുന്ന
ഈ മൌനത്തെ ഞാന്‍ ഒരു
ചെപ്പിനുള്ളില്‍ താഴിടട്ടെ !
പക്ഷെ അപ്പോഴേക്കും നമുക്കതാ
വാക്കുകള്‍ മറന്നു പോയിരിക്കുന്നു !!