യാത്രയേറെ ഇഷ്ടമെനിക്കെന്നും ,ദൂരമെത്രയോ
ജീവിതപാതയില് തനിചെങ്കിലും

എണ്ണമറ്റ സ്ഫടിക കിനാവുകള്‍ ..
സ്നേഹജ്വാലകള്‍ മങ്ങും വഴി വിളക്കുകള്‍
നീളുമീ സ്വപനാടനങ്ങളില്‍
ഓര്‍മ്മകള്‍ തന് താളുകള്‍ മറിച്ചും
ജന്മാന്തര സൗഹൃദങ്ങള്‍ തിരഞ്ഞും
ഞെട്ടറ്റു വീഴും പൂവിതള്‍ പൈതലിനെ നോക്കി കരഞ്ഞും
ഈ കാടും പുഴയും സമേളിക്കുമീ
ജീവന്റെ സ്നേഹാലയത്തില്‍ , ഈ ഭൂമിയില്‍
മര്ത്ത്യനെന്തിനിത്ര സ്വാര്‍ഥത എന്നോര്‍ത്തും
തകര്‍ന്നു വീഴും കിനാവിന് ചില്ലുകഷ്ണം
കരങ്ങളില്‍ രക്തം വാര്‍കെ നടുങ്ങിയും
ഒരു നിമിഷാര്ദ്രതിന് കണിക ജീവനില്‍ പിടയും
ചിറകൊച്ച കാതോര്തിരുന്നും
ഒടുവില്‍ ഒരു സങ്കീര്‍ത്തനം പോല്‍
പശ്ചിമ ചക്രവാളത്തിലെ അരുണിമ പോല്‍
മായുവാന്‍ കൊതിച്ച സഞ്ചാരി ഞാന്‍
nannayittunt....
ReplyDeletenice lines... like it.....
Thank u very much:-)
Delete